ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ വീണ്ടും സംഘർഷം. സോമി ഗോത്രവിഭാഗത്തിലെ യുവാക്കളും പോലീസുമാണ് ഏറ്റുമുട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്ത് 24 മണിക്കൂർ തികയും മുമ്പാണ് സംഭവം.
Uncivilized Kuki-Zo warmongers 🚨at the Churachandpur Police Station today🚨@BhallaAjay26@RajBhavManipur pic.twitter.com/Sr6gvooO9g
— BiMoL L (@Bimol27lyz) September 14, 2025
മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പീസ് ഗ്രൗണ്ട് പരിസരത്ത് സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നശിപ്പിച്ചതിന് നിരവധി പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്‌ച്ച വലിയസംഘം യുവാക്കൾ പോലീസ് സ്‌റ്റേഷൻ വളഞ്ഞു. സമാധാനപൂർവം തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. കല്ലുകളും വടികളുമായി പ്രതിഷേധക്കാർ സുരക്ഷാഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുരാചന്ദ്പൂരിലെത്തിയത്. കുക്കി–മെയ്തേയ് വിഭാഗക്കാർ തമ്മിലുണ്ടായ വംശീയ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ചുരാചന്ദ്പൂർ. 7,300 കോടിയുടെ പദ്ധതികൾ സംസ്ഥാനത്ത് പ്രഖ്യാപിച്ച മോദി, സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മണിപ്പുർ മാറട്ടെയെന്നും ആഹ്വാനം ചെയ്തിരുന്നു
SUMMARY: Clashes again in Manipur