കൊച്ചി: നടി റിനി ആൻ ജോർജിന്റെ സൈബർ ആക്രമണ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ. നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് നടി മുഖ്യമന്ത്രിക്കും സൈബർ പോലീസിനും നൽകിയ പരാതി. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ അലക്സ് കെ ജോൺ മുഖേന രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിതിരെയും റിനി ആൻ ജോർജ് പരാതി നൽകിയിട്ടുണ്ട്.യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു.
SUMMARY: Rahul Easwar seeks anticipatory bail for alleged abusive remarks against actress