തിരുവനന്തപുരം: പേട്ടയില്‍ ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. കൊല്ലം-തിരുനെല്‍വേലി ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ടുപേരെയും കാണാതായതിന് മധുരയില്‍ പോലീസ് കേസെടുത്തിരുന്നു.
ഇരുവരും ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു. സംഭവം ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ് പോലീസ്. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കള്‍ മധുരയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.
SUMMARY: Two killed after being hit by train in Thiruvananthapuram