ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ മണിനാൽകൂർ ഗ്രാമത്തിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുകയറി രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കവാലമുദൂർ മാടഡ്ക സ്വദേശിയായ കാർ ഡ്രൈവർ ധനുഷ്, യാത്രക്കാരനായ ദീക്ഷിത് എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് ആപകടം ബസിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും കാർ പൂർണമായും തകർന്നു.
SUMMARY: KSRTC bus hits car; two seriously injured