തൃശൂര്‍: ഓപ്പറേഷന്‍ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടു കടത്തിയത്.
ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാനായി ഈ വര്‍ഷം ജൂണ്‍ 16 മുതല്‍ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
ഈ വർഷം മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 179 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.
SUMMARY: Operation Kappa; Two female gangsters were deported