കോഴിക്കോട്: മംഗലാപുരം – കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ 19കാരിക്ക് ഗുരുതര പരുക്ക്. വടകര സ്വദേശിനിയായ റിഹയെ (19)ആണ് ട്രെയിനില്‍ നിന്ന് വീണത്. പെണ്‍കുട്ടിയെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് നൂറുമീറ്റർ മാറിയാണ് അപകടം ഉണ്ടായത്.
തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. റിഹ ട്രെയിനില്‍ നിന്ന് വീണതിന് പിന്നാലെ യാത്രക്കാർ അപായച്ചങ്ങല വലിക്കുകയായിരുന്നു. 21 മിനിറ്റോളം നിർത്തിയിട്ടതിനാല്‍ വെെകിയാണ് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചത്.
SUMMARY: Girl seriously injured after falling from train in Kozhikode