Monday, September 22, 2025
23.9 C
Bengaluru

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെയും രാജകുടുംബത്തിന്റെയും വിഗ്രഹത്തിൽ പുഷ്പങ്ങൾ ചാർത്തികൊണ്ടാണ് മുഷ്താഖ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ജനപ്രതിനിധികളും രാജകുടുംബാം​ഗങ്ങളും പങ്കെടുത്തു.

ഈ വർഷത്തെ മൈസൂരു ദസറ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുമെന്ന കർണാ‌ടക സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വിവാദം ഉയര്‍ന്നിരുന്നു. ഹിന്ദു ഉത്സവമായ ദസറ ഒരു മുസ്‍ലിം വനിത ഉദ്ഘാടനം ചെയ്യുന്നതു ശരിയല്ലെന്ന ബിജെപി മുൻ എംപി പ്രതാപ് സിംഹയുടെ പ്രസ്താവനയാണ് ഏറെ വിവാദമായത്. എന്നാൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ച‌‌ടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ബാനു മുഷ്താഖും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് അടക്കം നൽകിയ ഹർജി കർണാടക ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഹിന്ദു സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാളെ ക്ഷണിക്കുന്നത് മതപരമായ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരൻ വാദിച്ചത്.

2017ൽ എഴുത്തുകാരൻ കെ എസ്‌ നിസാർ അഹമ്മദാണ് ദസറ ആഘോഷം ഉദ്‌ഘാടനം ചെയ്‌തത്‌‍. സെപ്തംബർ 22 മുതൽ ഒക്ടബോർ 2 വരെയാണ് ഇത്തവണത്തെ ദസറ ആഘോഷം. ആഘോഷത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുംനിന്ന് ആളുകൾ എത്താറുണ്ട്. ഭക്ഷ്യമേള, പുഷ്പമേള, സാംസ്കാരിക പരിപാടികൾ, പ്രശസ്തമായ ദസറ ഘോഷയാത്ര (ജംബൂ സവാരി), എയർ ഷോ, ടോർച്ച് ലൈറ്റ് പരേഡ് എന്നിവയും ദസറയുടെ ആകർഷണമാണ്.

ഒക്ടോബർ 2നു വിജയദശമി ദിനത്തിൽ മൈസൂരു കൊട്ടാര നഗരയിൽ ചാമുണ്ഡേശ്വരി ദേവി യുടെ വിഗ്രഹം പേറുന്ന സുവർണ ഹൗഡ (സ്വർണ സിംഹാ സനം) വഹിച്ചുകൊണ്ടുള്ള ജംബോ സവാരിയോടെയാണ് ദസറ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നത്.

നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു മൈസൂരു രാജവംശത്തിന്റെ നേതൃത്വത്തില്‍ 1610 മുതൽ ദസറ ആഘോഷങ്ങള്‍ നടന്നുവരികയാണ്. ബഹുജനങ്ങളുടെ ഉത്സവമായി വളർന്ന ദസറ ഇന്ന് സർക്കാരിന്റെ കീഴിലാണ് ആഘോഷിക്കുന്നത്. ഇത്തവണ 11 ദിവസമാണ് ദസറ ആഘോഷം.
SUMMARY: Mysore Dussehra begins: Bhanu Mushtaq inaugurates

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ്...

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക്...

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്...

Topics

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

Related News

Popular Categories

You cannot copy content of this page