ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍ അഞ്ചുപേർ അറസ്റ്റിൽ. ഷേയ്ക്ക് കബീർ, സുഹൈൽ ഷരീഫ്, സയ്ദ് നയാസ്, നവാസ് ഖാൻ, സജിത ബീഗം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സുഹൃത്തിന്റെ വീട്ടിൽ എത്തിയ യുവതിയെയും യുവാവിനെയും പ്രതികള്‍ സംഘമായി ചേര്‍ന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി ആള്‍ക്കാര്‍ നോക്കി നില്‍ക്കെ ആക്രമിക്കുകയും രണ്ട് പേരുടെയും തല ഭാഗികമായി മൊട്ടയടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും മോചിപ്പിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
SUMMARY: Moral hooliganism against a young woman and a young man: Five people arrested