ന്യൂഡൽഹി: ജെഎല്‍എൻ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഹൈജമ്പ് ടി63 ഫൈനലില്‍ സ്വർണ്ണം നേടി 2025 ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ സൈലേഷ് കുമാർ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചു. 1.91 മീറ്റർ ചാടി പുതിയ വ്യക്തിഗത മികച്ച പ്രകടനം കാഴ്ചവച്ചു.
ഇതേ ഇനത്തില്‍ മറ്റൊരു ഭാരത താരം വരുണ്‍ ഭാട്ടി വെങ്കലം നേടി. 1.91 മീറ്റര്‍ ഉയരം മറികടന്ന് ചാമ്പ്യന്‍ഷ് റിക്കാര്‍ഡ് നേട്ടം കൈവരിക്കാനും ശൈലേഷിന് സാധിച്ചു. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ അമേരിക്കയുടെ എസ്രാ ഫ്രെച്ച് വെങ്കലം നേടി. എസ്രയും വരുണും 1.85 മീറ്റര്‍ ഉയരമാണ് ചാടിയത്.
മികച്ച ഫിനിഷിങ് വിലയിരുത്തി ഫ്രെച്ചിന് വെള്ളി നല്‍കുകയായിരുന്നു. ഇതേ ഇനത്തില്‍ മറ്റൊരു ഭാരത താരം കൂടി ഫൈനലില്‍ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായിപോയി. 1.78 മീറ്റര്‍ ഉയരമാണ് രാഹുല്‍ മറികടന്നത്.
SUMMARY: India wins first gold medal in Para Athletics