ബെംഗളൂരു: ദേശീയപാത 75-ൽ ഷിരാഡിക്ക് സമീപം രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് പതിനാറ് യാത്രക്കാർക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥലയിലേക്ക് പോയ കെഎസ്ആർടിസി ബസും മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ രാജഹംസ സർവീസ് ബസും ഗുണ്ട്യയ്ക്ക് സമീപം നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ധർമ്മസ്ഥല ബസിലെ ഒമ്പത് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. രാജഹംസ ബസിലെ ഏഴ് യാത്രക്കാർക്ക് നിസാര പരുക്കേറ്റു.
അപകടത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
നെല്യാഡി ഔട്ട്‌പോസ്റ്റിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
SUMMARY: KSRTC buses collide; 16 injured