ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കർണാടകയിലെ ചരിത്രപ്രസിദ്ധമായ യാദ്ഗിർ കോട്ട മതിലിന്റെ ഒരു ഭാഗം തകർന്നു.
യാദവ ഭരണാധികാരികൾ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്ന യാദ്ഗിർ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന യാദ്ഗിർ കോട്ടയ്ക്ക് മഴ കാരണം ഇത്രയും കേടുപാടുകൾ സംഭവിച്ചത് ഇതാദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കുന്നിൻ ചുവട്ടിലെ കോട്ടയുടെ പുറം മതിലിന്റെ ഭാഗമായിരുന്നു തകർന്ന ഭാഗം. നൂറ്റാണ്ടുകളായി മഴയെയും കാറ്റിനെയും കൊടുങ്കാറ്റിനെയും അതിജീവിച്ച് ഇളകാതെ ചെറുത്തുനിന്ന മതിൽ തിങ്കളാഴ്ച രാവിലെയാണ് നിലംപൊത്തിയത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
SUMMARY : Heavy rains; 12th century fort in Karnataka collapses