ചെന്നൈ: കരൂർ ദുരന്തത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 25 പേർക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു പൊതു സമാധാനം തകർക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി
.കഴിഞ്ഞ ശനിയാഴ്ച്ചയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെ നാടിനെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിന് കാരണമായ ഈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യമാധ്യമ പോസ്റ്റുകളും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്.
അതേസമയം കരൂർ ദുരന്തത്തിലെ വീഴ്ചകൾ പുറത്തു കൊണ്ടുവരാൻ എൻഡിഎ പ്രത്യേക സംഘത്തെ നിയോഗിച്ചു. നടിയും എംപിയുമായ ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള സമിതിയോടു ദുരന്തബാധിതരെ നേരിട്ടുകണ്ട്, പശ്ചാത്തലവും സാഹചര്യങ്ങളും വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനുരാഗ് ഠാക്കൂർ, തേജസ്വി സൂര്യ എന്നിവർ ഉൾപ്പെടെ 8 പേരാണു സംഘത്തിലുള്ളത്.
SUMMARY: Karur tragedy; Case against 25 people for spreading false information