ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച നടത്തുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ കെങ്കേരി സാറ്റലൈറ്റ് ടൗൺ റെയിൽവേ പാരലൽ റോഡിലുള്ള കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓഫീസിൽ നടക്കുന്ന പരിപാടിയില്‍ ‘പ്രവാസവും സാഹിത്യവും’ എന്ന വിഷയത്തിൽ കവിയും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തും. ഫോറം പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിക്കും.
ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും തുടർന്നു നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. ചെറുകഥകളും കവിതകളും അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 9945304862.
SUMMARY: Writers Forum Literary Discussion on 5th October