ആലുവ: പുളിഞ്ചോട് കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 26കാരി മരിച്ചു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്. അപകടത്തില്‍ ബന്ധുവും സുഹൃത്തുമായ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വെച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിയായിരുന്നു. പരുക്കേറ്റ ജിഷ്ണു ഇരിങ്ങാലക്കുടയില്‍ സ്വന്തമായി ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തിവരികയാണ്.
SUMMARY: Woman dies after losing control of bike and falling in Aluva; youth injured