മംഗളൂരു: പൂജാ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചാം തീയതി ഞായറാഴ്ചയാണ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുക. ഞായറാഴ്ച വൈകിട്ട് 3.15ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാം ദിവസം പുലര്‍ച്ചെ 02.15-ന് ഹസ്രത് നിസാമുദ്ദീനിലെത്തും.
One way special train between Mangaluru Central – Hazrat Nizamuddin to cater passengers during Puja festival
Advance Reservation for the above Special Trains will open at 08.00 hrs on 01.10.2025 (Tomorrow)#SouthernRailway pic.twitter.com/l4UNwIIZZQ
— Southern Railway (@GMSRailway) September 30, 2025
കേരളത്തില്‍ ട്രെയിനിന് 17 സ്റ്റോപ്പുകളാണ് ഉണ്ടാവുക. കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണപുരം, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
ഒരു എ.സി ടൂ ടയര്‍, 17 സ്ലീപ്പര്‍ ക്ലാസ്, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമായാവും ട്രെയിന്‍ സര്‍വീസ് നടത്തുക. മുന്‍കൂട്ടിയുള്ള റിസര്‍വേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
SUMMARY: Pooja holiday; Railways with Mangaluru-Hazrat Nizamuddin special train, 17 stops in Kerala