കണ്ണൂര്‍: ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം. പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു.
വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കുകള്‍ ഒന്നുമില്ല. പോലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി. പരിശോധനകള്‍ നടന്നു വരികയാണ്.
SUMMARY: Bomb hurled at local BJP leader’s house in Kannur