ടെല്‍ അവീവ്: ഗാസയിലേക്ക് സഹായവുമായി പോയ ബോട്ടുകളുടെ വ്യൂഹത്തെ ഇസ്രയേലി നാവികസേന തടഞ്ഞു. സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.
യുഎന്‍ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബനീസും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും കപ്പലുകള്‍ കേടുപാടുകള്‍ കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കപ്പലുകളിലുള്ളവര്‍ സുരക്ഷിതരാണെന്നാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാസയിലേക്ക് പോകുന്ന കപ്പലുകള്‍ തടയുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. യുദ്ധമുഖത്ത് മാനുഷിക സഹായം ലഭ്യമാക്കുന്നതില്‍ വ്യക്തമായ അന്താരാഷ്ട്ര നിയമം ഉപയോഗിച്ചാണ് കപ്പലുകള്‍ പുറപ്പെട്ടതെങ്കിലും സന്നദ്ധ പ്രവര്‍ത്തകര്‍ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിക്കുകയാണെന്ന നിലപാടിലാണ് ഇസ്രയേല്‍.
ഇതുവരെ 13 കപ്പലുകള്‍ ഇസ്രയേല്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്. പട്ടിണി കിടക്കുന്ന പലസ്തീനികള്‍ക്കുള്ള സഹായവുമായി പുറപ്പെട്ട 30 കപ്പലുകള്‍ ഇപ്പോഴും യുദ്ധക്കെടുതിയില്‍ അകപ്പെട്ട പ്രദേശത്തിന്റെ തീരത്ത് എത്താനുള്ള വഴിയിലാണ്. നിയമവിരുദ്ധമായ ഇസ്രയേലി ഇടപെടലുകള്‍ ഞങ്ങളെ പിന്തിരിപ്പിക്കില്ലെന്ന നിലപാടിലാണ് സംഘം. ഉപരോധം തകര്‍ക്കാനും മാനുഷിക ഇടനാഴി തുറക്കാനുമുള്ള തങ്ങളുടെ ദൗത്യം തുടരുമെന്നും അവര്‍ പറഞ്ഞു.
Already several vessels of the Hamas-Sumud flotilla have been safely stopped and their passengers are being transferred to an Israeli port.
Greta and her friends are safe and healthy. pic.twitter.com/PA1ezier9s— Israel Foreign Ministry (@IsraelMFA) October 1, 2025
ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ (ജിഎസ്എഫ്) ഭാഗമായ നിരവധി ബോട്ടുകൾ ‘സുരക്ഷിതമായി തടഞ്ഞുനിര്‍ത്തി’യെന്നും, അതിലുണ്ടായിരുന്നവരെ ഇസ്രയേലി തുറമുഖത്തേക്ക് മാറ്റുകയാണെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ബോട്ടുകൾ സംഘര്‍ഷമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നതിനാല്‍, അവയോട് ഗതിമാറി സഞ്ചരിക്കാന്‍ നാവികസേന ആവശ്യപ്പെട്ടിരുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
SUMMARY: Israel blocks aid ships to Gaza; Greta Thunberg and others detained