ബെംഗളൂരു: കലബുറഗി സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘട്ടനത്തില്‍ തടവുകാരന് കുത്തേറ്റു. ഇസ്മായിൽ മൗലാലി(30)ക്കാണ് പരുക്കേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ഇയാളെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജിംസ്) പ്രവേശിപ്പിച്ചു.
കഞ്ചാവുകേസിലെ പ്രതിയായ ബീദർ സ്വദേശി മുഹമ്മദ് ഹുസൈനാണ് ഇയാളെ കുത്തിപ്പരുക്കേൽപ്പിച്ചത്. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും തമ്മില്‍ സംഘർഷമുണ്ടായത്. സംഭവത്തില്‍ ഫർഹതാബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
SUMMARY: Clashes break out at Kalaburagi Central Jail; One person stabbed