ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി ബിഎംആർസിഎല്‍  നിർമിക്കുന്നു. അടുത്തിടെ തുറന്നു കൊടുത്ത യെല്ലോ ലൈന്‍ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംക്ഷനില്‍ നിർമിച്ച ഡബിൾ ഡെക്കർ മേൽപാലത്തിനു സമാനമായാണ് ഇവ നിര്‍മിക്കുക.

ജെപി നഗർ -ഹെബ്ബാൾ, ഹൊസഹള്ളി-കഡംബഗര പാതകളില്‍ മേൽപാല നിർമാണം ആരംഭിച്ചു. 28.48 കിലോമീറ്റർ മേൽപാലം ജെപി നഗർ മുതല്‍ -കെംപാപുര വരെയും 8.63 കിലോമീറ്റർ പാലം ഹൊസഹള്ളി മുതല്‍ കഡംബഗരെയുമാണ്‌ നിർമിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മേല്‍പ്പാലമായി ജെപി നഗർ -കെംപാപുര പാലം മാറും.

9700 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. പദ്ധതിക്ക് കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

യെലോ ലൈനിൽ സിൽക്ക് ബോർഡ് ജംക്ഷനിലാണ് ആദ്യമായി ഡബിൾ ഡെക്കർ മേൽപാലം നിർമിച്ചത്. ഡബിൾ ഡെക്കർ പാലത്തിൽ മുകളിലെ പാലത്തിലൂടെ മെട്രോയും താഴത്തെ പാലത്തിലൂടെ വാഹനങ്ങളും കടന്നുപോകും. സ്‌ഥലമേറ്റെടുപ്പ് കുറയ്ക്കാമെന്നതാണ് ഡബിൾ ഡെക്കർ പാലങ്ങളുടെ പ്രത്യേകത.
SUMMARY: 2 more double-decker flyovers in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കര്‍ണാടക ആർ.ടി. നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ് കര്‍ണാടക ആർ. ടി. നഗർ കരയോഗം വാർഷിക പൊതുയോഗം...

ടി.ബി. ജയചന്ദ്ര പ്രോടേം സ്പീക്കർ

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് എം.എൽ.എ. ടി.ബി. ജയചന്ദ്രയെ പ്രോടേം സ്പീക്കറായി നിയമിച്ചു....

ഓണയാത്ര സുഗമമാക്കാൻ കേരള ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി പ്രത്യേക അധിക അന്തർസംസ്ഥാന...

ശിവമൊഗ്ഗയിൽ തുംഗയും ഭദ്രയും കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ശിവമൊഗ്ഗ ജില്ലയിലെ തുംഗ, ഭദ്ര, ശാരാവതി...

മഴക്കെടുതി: 26 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 മരണം. നാല് പേരെ കാണാതാകുകയും പത്ത്...

അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് കാറപകടത്തില്‍ പരുക്ക്

പത്തനംതിട്ട: ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ....

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

കാവേരി ജലവിഷയം: ഓഗസ്റ്റ് 7-നകം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക; മഴ ശക്തമായതോടെ തീരുമാനം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ നിർണായക നീക്കവുമായി കർണാടക സർക്കാർ. കാവേരി...

Related Articles

Popular Categories