11 കുട്ടികൾ മരിച്ച സംഭവം; മധ്യപ്രദേശിൽ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശില്‍ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാ​ഗം കുട്ടികളെയും ചികിത്സിച്ചത് പരേഷ്യയിലെ ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു.

‘കോൾഡ്രിഫ്’ (Coldrif) എന്ന ചുമസിറപ്പ് നിർമ്മിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുക്കുകയും ചെയ്തു. നേരത്തെ, കോൾഡ്രിഫ് ചുമസിറപ്പിന്റെ വിൽപ്പന സർക്കാർ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6 % ഡൈഎഥിലീൻ ഗ്ലൈക്കോൾ എന്ന അതീവ വിഷാംശം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ നിരോധിച്ചിരുന്നു.

ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ സർക്കാർ ഡ്രഗ് അനലിസ്റ്റ് നടത്തിയ പരിശോധനയിൽ സിറപ്പിന്റെ സാമ്പിൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതായി തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി കോൾഡ്രിഫ്, നെക്‌സ്‌ട്രോ-ഡി എസ് (Nextro-DS) എന്നീ ചുമസിറപ്പുകളുടെ വിൽപ്പന മധ്യപ്രദേശ് സർക്കാർ നിരോധിച്ചു. കോൾഡ്രിഫിൻ്റെ പരിശോധനാ റിപ്പോർട്ട് ശനിയാഴ്ച ലഭിച്ചപ്പോൾ, നെക്‌സ്‌ട്രോ-ഡി എസ് സിൻ്റേത് ലഭിക്കാനായി കാത്തിരിക്കുകയാണ്.

രോഗം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, കുട്ടികൾക്ക് ആദ്യം ജലദോഷവും നേരിയ പനിയും ആണ് വന്നത്. തുടർന്ന് ചുമസിറപ്പുകൾ ഉൾപ്പെടെയുള്ള പതിവ് മരുന്നുകൾ നൽകിയപ്പോൾ അവർക്ക് സുഖം പ്രാപിക്കുന്നതായി തോന്നിയെങ്കിലും, ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ, മൂത്രത്തിന്റെ അളവ് പെട്ടെന്ന് കുറയുകയും സ്ഥിതി മോശമാവുകയും വൃക്കയിൽ അണുബാധയുണ്ടായി മരണപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ കിഡ്‌നി ബയോപ്‌സികളിലാണ് വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ സിറപ്പിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

SUMMARY: 11 children die in Madhya Pradesh; Doctor arrested for prescribing cough syrup

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണയാത്ര സുഗമമാക്കാൻ കേരള ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി പ്രത്യേക അധിക അന്തർസംസ്ഥാന...

ശിവമൊഗ്ഗയിൽ തുംഗയും ഭദ്രയും കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ശിവമൊഗ്ഗ ജില്ലയിലെ തുംഗ, ഭദ്ര, ശാരാവതി...

മഴക്കെടുതി: 26 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 മരണം. നാല് പേരെ കാണാതാകുകയും പത്ത്...

അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് കാറപകടത്തില്‍ പരുക്ക്

പത്തനംതിട്ട: ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ....

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

കാവേരി ജലവിഷയം: ഓഗസ്റ്റ് 7-നകം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക; മഴ ശക്തമായതോടെ തീരുമാനം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ നിർണായക നീക്കവുമായി കർണാടക സർക്കാർ. കാവേരി...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Related Articles

Popular Categories