കൊച്ചി: എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയില്‍ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയില്‍ നിന്നാണ് ആറ് കോടി വിലമതിക്കുന്ന ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ ഒരു ഫാഷൻ ഡിസൈനർ ആണെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
പ്രതി ബാങ്കോക്കില്‍ നിന്ന് കഞ്ചാവ് ആദ്യം സിംഗപ്പൂരിലേക്ക് എത്തിച്ച ശേഷം, അവിടെ നിന്ന് വിമാനം മാർഗം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും കസ്റ്റംസ് വ്യക്തമാക്കി. കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ഇന്റലിജിൻസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കഞ്ചാവ്, എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്.
SUMMARY: Massive drug bust in Nedambassery; Fashion designer arrested with hybrid ganja worth Rs. 6 crore