പാലക്കാട്: ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ റിപ്പോർട്ട് നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സെപ്റ്റംബർ 30-ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടൻ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഈ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.
SUMMARY: Nine-year-old girl’s hand amputated; Investigation report finds no error on doctors’ part