കാസറഗോഡ്: കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകൻ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശിയായ അനില്‍ കുമാറാണ് പിടിയിലായത്.
തിരുവനന്തപുരത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് കുമ്പള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മരിച്ച അഡ്വ. രഞ്ജിതകുമാരിയുടെ സുഹൃത്താണ് അറസ്റ്റിലായ അനില്‍ കുമാർ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഫീസ് മുറിയില്‍ രഞ്ജിത കുമാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
SUMMARY: Young lawyer commits suicide; lawyer arrested