നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ : 51 മരണം

കാഠ്മണ്ഠു: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ഇതുവരെ 51 പേർ മരിച്ചു. തുടർച്ചയായി ശക്തമായ മഴ പെയ്ത ഇലാം ജില്ലയിലെ കോളി പ്രവിശ്യയിൽ മാത്രം 37 മരണം റിപ്പോർട്ട് ചെയ്തു. ഉദയപൂരിൽ രണ്ടും പഞ്ച്തറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടിമിന്നലേറ്റ് റൗതാഹതിൽ മൂന്ന് പേരും ഖോതാങ് ജില്ലയിൽ രണ്ട് പേരും മരിച്ചു. പഞ്ച്തറിൽ റോഡ് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അ‍ഞ്ച് പേരെ കാണാതായി. ലാംഗ്താങ് മേഖലയിലെ ട്രക്കിങിന് പോയ 16 പേരിൽ നാലുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

നേപ്പാൾ സൈന്യം, ആംഡ് പോലീസ് ഫോഴ്സ്, ദേശീയ ദുരന്ത അപകടസാധ്യത കുറയ്ക്കൽ നിയന്ത്രണ അതോറിറ്റി (എൻഡിആർആർഎംഎ) എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടകുന്നത്. ഹെലികോപ്ടറിൽ ​ഗർഭിണിയെ ഉൾപ്പെടെ നാല് പേരെ ഇലാം ജില്ലയിൽനിന്ന് രക്ഷിച്ച് ധരൺ മുൻസിപ്പാലിറ്റിയിലേക്ക് മാറ്റി.

കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ബാഗ്മതി, കിഴക്കൻ റാപ്തി നദികൾക്ക് ചുറ്റുമുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മോശം കാലാവസ്ഥയും തുടർച്ചയായ കനത്ത മഴയും കാരണം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. നേപ്പാളിന് എല്ലാ സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
SUMMARY: Landslides in Nepal after heavy rains: 51 dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ എയര്‍ ഇന്ത്യ; ഒക്ടോബര്‍ 20 വരെ നിയന്ത്രണം

ഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള...

മുസന്ദമില്‍ ചരക്ക് കപ്പല്‍ മുങ്ങി; കടലില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റില്‍ റാസ് അല്‍ ശൈഖ് മസ്‌ഊദിന് സമീപം...

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

Related Articles

Popular Categories