തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വർധനവ്. ഒറ്റ ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 88,560 രൂപയാണ്. ഗ്രാമിന് 125 രൂപ കൂടി. 11,070 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9,058 ആണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 12,077 ആണ്.
വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ്. 166 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തില്‍ ആദ്യമായാണ് വെള്ളിവില 166 കടക്കുന്നത്. വരും ദിവസങ്ങളില്‍ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഡോളറിന്റെ ദുർബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വർധനവിന് കാരണമായി.
SUMMARY: Gold rate is increased