തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി ഒരുക്കിയ ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 2.84 കോടി രൂപ.
രണ്ടു കോടി രൂപ സാംസ്‌കാരിക വകുപ്പ്, കേരള ചലച്ചിത്ര അക്കാദമി, കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവ വഴിയും 84 ലക്ഷം രൂപ അധിക ധനാനുമതി വഴിയുമാണ് നല്‍കിയത്.
സാംസ്‌കാരിക വകുപ്പില്‍ യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പ്ലാന്‍ ശീര്‍ഷകത്തില്‍ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്. കെഎസ്എഫ്ഡിസിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതമാണ് നല്‍കിയിരിക്കുന്നത്.
SUMMARY: A tribute to Mohanlal; ‘Lal Salaam’ cost Rs 2.84 crores