ബെംഗളൂരു: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി.
തിങ്കളാഴ്ച നന്ദിനി ലേഔട്ടിനടുത്തുള്ള ലഗ്ഗെരെയിയെ രക്ഷിത (26) എന്ന വീട്ടമ്മയാണ് മരിച്ചത്. ദമ്പതികള്‍ നാല് വര്‍ഷം മുമ്പാണ് വിവാഹിതരായത്. നാല് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവശേഷം ഭര്‍ത്താവ് രവീഷ് മാനസിക പീഡനം ആരംഭിച്ചു.
ആശുപത്രിയില്‍ കുഞ്ഞിനെ കാണാന്‍ രവീഷ് എത്തിയില്ല. ആശുപത്രി ബില്ല് അടയ്ക്കാനും അയാള്‍ വിസമ്മതിച്ചു. രക്ഷിത അടുത്തിടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി. അവിടെ രവീഷും സഹോദരന്‍ ലോകേഷും ചേര്‍ന്ന് അവളെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. ഇതില്‍ മനംനൊന്താണ് രക്ഷിത ജീവനൊടുക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രവീഷിനെ അറസ്റ്റ് ചെയ്തു.
SUMMARY: Mentally tortured for giving birth to a girl; young woman commits suicide