പത്തനംതിട്ട: കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനില്‍ കുമാർ (32) ആണ് മരിച്ചത്. പൊന്നമ്പലമേട് പാതയില്‍ ഒന്നാം പോയിന്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അനിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വനവിഭവങ്ങള്‍ ശേഖരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെയാണ് അനില്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നുമില്ലാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ജുവാണ് അനിലിന്റെ ഭാര്യ. മക്കള്‍: വിദ്യ, നിത്യ, ആദർശ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് അനില്‍.
SUMMARY: Youth dies in tiger attack in Pathanamthitta