തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്. എറണാകളും-ബെംഗളൂരു റൂട്ടിലായിരിക്കും വന്ദേഭാരത് സർവീസ് നടത്തുക. കേരളത്തിൽ തൃശൂർ, പാലക്കാട് വഴിയായിരിക്കും സർവീസ്. നവംബർ പകുതിയോടെ പുതിയ വന്ദേഭാരത് ഓടിതുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘എറണാകുളത്തുനിന്നു തൃശൂര്‍, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി’ എന്ന് അറിയിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഫേയ്‌സ്ബുക്കില്‍ വിവരം പങ്കുവെച്ചു.
അതേസമയം റേയില്‍വേയുടെ ഭാഗത്ത് നിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കേരളത്തിന് നിലവിൽ രണ്ട് വന്ദേഭാരത് സർവീസുകളാണ് ഉള്ളത്. തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-കാസർകോട് റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
SUMMARY: Rajiv Chandrasekhar says Ernakulam-Bengaluru Vande Bharat has been approved.