കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിപിനാണ് വെട്ടേറ്റത്. തലയ്ക്കാണ് വെട്ടേറ്റത്.
താമരശേരിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരിയുടെ പിതാവാണ് വിപിനെ ആക്രമിച്ചത്. അക്രമത്തെ തുടര്‍ന്ന് കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ സേവനങ്ങളെ ബാധിക്കാത്ത തരത്തിലാണ് പ്രതിഷേധം.
SUMMARY: Doctors to go on strike in Kozhikode district today