Thursday, October 9, 2025
26.9 C
Bengaluru

ബെംഗളൂരു കലാപക്കേസ്; രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം

ബെംഗളൂരു: 2020-ലെ ബെംഗളൂരു കലാപക്കേസിലെ രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ കദീം എന്ന സദ്ദാം, സിയ എന്നവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് വര്‍ഷത്തിലധികം നീണ്ട ജയില്‍വാസവും 138 പ്രതികള്‍ ഉള്‍പ്പെട്ട വിചാരണയില്‍ 254 സാക്ഷികളെ ഇനിയും കേസില്‍ വിസ്തരിക്കാനുണ്ടെന്ന വസ്തുതയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയുടെ ജാമ്യം നിഷേധിച്ച ഉത്തരവ് റദ്ദാക്കി.

കേസില്‍ ബെംഗളൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകള്‍ അക്രമിച്ച കേസിലാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിച്ചത്. അതേസമയം, വിചാരണ ആരംഭിക്കുന്നതിലെ കാലതാമസത്തില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും യുഎപിഎ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി കൂടുതല്‍ എന്‍ഐഎ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
SUMMARY: Bengaluru riots case; Supreme Court grants bail to two accused

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതില്‍ നടപടി; അഭിഭാഷകനെ പുറത്താക്കി

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി....

കണ്ണൂരില്‍ നടുറോഡില്‍ സ്‌ഫോടനം; രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനം. പാട്യം പത്തായക്കുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. നടുറോഡില്‍ ഉണ്ടായ...

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്‌ആര്‍ടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കാൻസർ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കുമെന്ന് ഗതാഗത...

ഗാസയിലെ സമാധാന പദ്ധതി; ഇസ്രയേലും ഹമാസും ആദ്യഘട്ടം അംഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ങ്ടണ്‍: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും...

സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് കുതിപ്പില്‍

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160...

Topics

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

Related News

Popular Categories

You cannot copy content of this page