ബെംഗളൂരു: ആസാദ് കശ്മീരിന്റെ പതാകയുടെ ചിത്രമുള്ള ടിഷർട്ട് ധരിച്ച കോളേജ് വിദ്യാർഥിയുടെ പേരിൽ കേസ് എടുത്തു. ബെംഗളൂരുവിലെ എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന കശ്മീർ സ്വദേശി ഇനായത് അമീൻ എന്ന ഇരുപത്കാരനായ വിദ്യാർഥിയുടെ പേരിലാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
പാക് അധീനതയില്‍പ്പെട്ട കശ്മീർ ഭാഗത്തെ പരാമർശിക്കുന്ന ഒരു വിവാദ പദമാണ് ആസാദ് കശ്മീർ. ഇത് ആലേഖനം ചെയ്ത ടിഷർട്ട് ധരിച്ച് ഇയാൾ മറ്റൊരാൾക്കൊപ്പം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വഴിയാണ് പോലീസ് അമീനിനെ തിരിച്ചറിഞ്ഞത്. തുടർന്ന് ജ്ഞാനഭാരതി പോലീസ് അന്വേഷണം നടത്തുകയും വിദ്യാർഥിയുടെ പേരിൽ കേസെടുക്കുകയും ചെയ്തു.
SUMMARY: Azad wears T-shirt with Kashmir flag. Case filed against Kashmiri student