ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ ആശുപത്രിയില്‍ മരിച്ചു. മനാറുല്‍ ഷെയ്ഖ് (40), തജാബുള്‍ ഷെയ്ഖ് (26), ജാഹദ് അലി (32), ഹസന്‍ മാലിക് (42), ജിയാബുര്‍ ഷെയ്ഖ് (40), ഷഫീജുല്‍ ഷെയ്ഖ് (36) എന്നിവരാണ് മരിച്ചത്.
ബിഡദിയിലെ ഭീമീനഹള്ളിയില്‍ ഒരു നിര്‍മ്മാണ പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നും 30 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഷെഡിലാണ് അവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ 2.30 ഓടെ ഷെഡില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആറു പേര്‍ മരിച്ചത്.
ഷെിഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യാന്‍ മറന്നുപോയിരുന്നു. അവരില്‍ ഒരാള്‍ ബീഡി കത്തിച്ചപ്പോള്‍ ഗ്യാസ് ചോര്‍ന്നതിനാല്‍ തീ ആളിപ്പടരുകയുമായിരുന്നു.
SUMMARY: Six workers die in fire in Bengaluru