ബെംഗളൂരു: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തെ ന്യായീകരിച്ചും ചീഫ് ജസ്റ്റിസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതിനും അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ബെംഗളൂരു സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തത്.
കേസരി നന്ദന്‍, ശ്രീധര്‍കുമാര്‍, നാഗേന്ദ്ര പ്രസാദ്, രമേഷ് നായിക്, മനുനാഥ് എം.സി. മഞ്ജു എന്നിവക്കെതിരെയാണ് കേസെടുത്ത്. ഫേസ്ബുക്കിലെ കമന്റുകള്‍ പോലീസിന്റെ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു .ചീഫ് ജസ്റ്റിസിനെതിരെ വ്യക്തിപരമായ ആക്രമണങ്ങളും അശ്ലീലവും ഉപയോഗിച്ചുവെന്ന് പോലീസ് പറഞ്ഞു.
SUMMARY: Case registered against five people for making abusive remarks against Chief Justice on social media