Sunday, October 12, 2025
24.9 C
Bengaluru

പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച; ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ഡല്‍ഹി: പൈലറ്റുമാര്‍ക്ക് പരിശീലനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അപകടകരമായ റണ്‍വേയുള്ള കോഴിക്കോട്, ലേ, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താളങ്ങളില്‍ വിമാനം ഇറക്കുന്നതിന് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്റുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളിലെന്ന് കാണിച്ചാണ് ഡിജിസിഎയുടെ നടപടി.

ക്യാപ്റ്റന്മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാരായ 1700 പൈലറ്റുമാര്‍ക്കുമാണ് പരിശീലനം നല്‍കേണ്ടത്. കാലാവസ്ഥ, ഭൂപ്രകൃതി, സമീപിക്കേണ്ട രീതി എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരം കോഴിക്കോട്, ലേ, കാഠ്മണ്ഡു എന്നീ വിമാനത്താവളങ്ങളെ കാറ്റഗറി സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ടേബിള്‍ ടോപ് റണ്‍വേയുമാണുള്ളത്. അതുകൊണ്ട് ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേക സിമുലേറ്റര്‍ ട്രെയിനിങ്ങാണ് നല്‍കുക.

ചെന്നൈ, ഡല്‍ഹി, ബെംഗളൂരു, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഹൈദരാബാദ് തുടങ്ങിയ പരിശീലന കേന്ദ്രങ്ങളില്‍ 20ഓളം സിമുലേറ്ററുകള്‍ ഉള്ളതായി ഡിജിസിഎ ഉത്തരവില്‍ പറയുന്നു. പരിശീലന കമ്പനികളായ സിഎസ്ടിപിഎല്‍, എഫ്‌സിടിസി, എസിഎടി, എയര്‍ ബസ് തുടങ്ങിയ ട്രെയിനിങ് സംഘടനകളുടേതായിട്ടുള്ള സിമുലേറ്റര്‍ ഉപകരണങ്ങള്‍ കോഴിക്കോട്, ലേ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല.

SUMMARY: DGCA fines IndiGo Rs 40 lakh for pilot training lapses

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലയാളികളുടെ മാനവികത സമത്വത്തില്‍ അധിഷ്ഠിതമായത് -ആലങ്കോട് ലീലാകൃഷ്ണൻ

ബെംഗളൂരു: നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർത്ഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിന്റെ ഏറ്റവും...

തിരുവനന്തപുരത്ത് വീണ്ടും ചികിത്സ പിഴവ്; ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടർന്ന്...

ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസില്‍ ചിലര്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി

കോഴിക്കോട്: ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണത്തില്‍ പൊലീസില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍...

കേരളത്തില്‍ വ്യാപക മഴ; വ്യാഴാഴ്ച വരെ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴ തുടരുകയാണ്. വ്യാഴാഴ്ചവരെ മഴ...

ചീഫ് ജസ്റ്റിസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരാമര്‍ശം; അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ അഭിഭാഷകന്‍...

Topics

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

Related News

Popular Categories

You cannot copy content of this page