തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി കുമാരിയാണ് മരിച്ചത്. ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പരാതിയില്‍ വെള്ളറട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളജില്‍ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടയില്‍ ഹൃദയാഘാതം മൂലം രോഗി മരണപ്പെട്ടെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയുടെ അടയാളങ്ങള്‍ ശരീരത്തില്‍ ഇല്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Another medical error in Thiruvananthapuram; Patient dies during surgery