ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ നൂറോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. എംജിആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.എവിഎം സ്റ്റുഡിയോ നിര്‍മിച്ച ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭന്‍, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച തമിഴ് ചിത്രങ്ങളില്‍ ചിലതാണ്.2001-ല്‍ പ്രഭു അഭിനയിച്ച ‘താലികാത്ത കാളി അമ്മന്‍’ ആയിരുന്നു അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം. ഭാര്യ നേരത്തേ മരിച്ചു. മക്കള്‍: വിശ്വനാഥ്, ശ്രീധര്‍.
SUMMARY: Cinematographer Babu passes away