ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച് 44.8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കേരളത്തില്‍നിന്നുള്ള മുഹമ്മദ് അഷ്റഫ് തവാരകാടന്‍ (53) നല്‍കിയ പരാതിയില്‍ വിട്ടല്‍ പോലീസ് കേസെടുത്തു.
വിവാഹ ആവശ്യങ്ങള്‍ക്കായി 2024 സെപ്റ്റംബറില്‍ അദ്ദേഹം മംഗളൂരുവില്‍ എത്തിയിരുന്നു. പ്രതികളായ ബഷീര്‍, സഫിയ തുടങ്ങിയവര്‍ വധുവിനെ കാണിക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ ഒരു ഹോട്ടല്‍ റൂമില്‍ വിളിച്ചുവരുത്തി. കൂടിക്കാഴ്ചയ്ക്കിടെ ഇയാളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തി.
പിന്നീട് വലിയൊരു തുക നല്‍കിയില്ലെങ്കില്‍ അവ ഓണ്‍ലൈനില്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മാനഹാനി ഭയന്ന് അഷ്റഫ് 44.80 ലക്ഷം രൂപ പ്രതികള്‍ക്ക് കൈമാറുകയായിരുന്നു.
SUMMARY: Promise of marriage; Rs 44.8 lakhs stolen from a Malayali man in Mangaluru