തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് ആണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് നടപടി. വിമാനത്തിലുണ്ടായിരുന്ന ഇന്തോനേഷ്യന്‍ സ്വദേശിക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗദി 821 (B77 W) എന്ന വിമാനമാണ് ലാൻഡിങ് നടത്തിയത്.
SUMMARY: 29-year-old man faints inside plane after takeoff; emergency landing in Thiruvananthapuram