ബെംഗളൂരു: വാരാന്ത്യങ്ങളിലും ദീപാവലിയിലും യാത്രക്കാരുടെ അധിക തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആര്‍ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂര്‍) ഇടയില്‍ എട്ട് കോച്ചുകളുള്ള മെമു സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
ഒക്ടോബര്‍ 31 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തും. 06213 നമ്പര്‍ ട്രെയിന്‍ ഉച്ചയ്ക്ക് 12.15ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 3.40ന് മൈസൂരു അശോകപുരത്ത് എത്തിച്ചേരും.
06214 നമ്പര്‍ ട്രെയിന്‍ വൈകുന്നേരം 4.10ന് അശോകപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി എട്ട് മണിക്ക് കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തും.
SUMMARY: Festival rush; MEMU special train on Bengaluru-Mysore route