ബെംഗളൂരു: കുടക് സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന സനാ പർവീണാണ് (19) ജീവനൊടുക്കിയത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ബിബിഎ വിദ്യാർഥിനിയായിരുന്നു സന പർവീൺ. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
തൃശ്ശൂർ ചാവക്കാട് സ്വദേശി റീഫാസിന്റെ പേരിലാണ് ആത്മഹത്യപ്രേരണാ കുറ്റത്തിന് കേസെടുത്തത്. സനയുടെ പിതാവ് അബ്ദുൾ നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സിറ്റി പോലീസ് റീഫാസിന്റെ പേരിൽ കേസെടുത്തത്. ഒളിവിലുള്ള റീഫാസിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: College student commits suicide: Case filed against senior Malayali student