ബെംഗളൂരു: സഞ്ചാരികള്‍ക്ക് കൊട്ടാര നഗരിയിലേക്ക് സ്വാഗതം… ഇനി മൈസൂരു വിശേഷങ്ങള്‍ വിരല്‍ തുമ്പിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇനി മൈസൂരുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. മൈസൂരുവിലെ 33 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ക്യുആര്‍ കോഡ് അധിഷ്ഠിത വിവര പോര്‍ട്ടലുകള്‍ ആരംഭിച്ചിരിക്കുകയാണ്. എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങുടെ പ്രവേശന കവാടങ്ങളിലും ക്യുആര്‍ കോഡ് സ്ഥാപിച്ചിട്ടുണ്ട്.
കോഡ് സ്‌കാന്‍ ചെയ്താല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രത്തിന്റെ ചരിത്രം, പ്രാധാന്യം, സാംസ്‌കാരിക വിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, എന്നിവ ലഭിക്കും. വിശദമായ വിവരങ്ങള്‍ കന്നഡയിലും ഇംഗ്ലീഷിലുമാണ് ലഭിക്കുക. മൈസൂരു കൊട്ടാരം, ചാമുണ്ഡി ഹില്‍, മൃഗശാല, ദേവരാജ മാര്‍ക്കറ്റ്, റെയില്‍ മ്യൂസിയം, ആര്‍കെ നാരായണ്‍ മ്യൂസിയം, കരണ്‍ജി തടാകം, ശുകവനം തുടങ്ങിയ എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ക്യുആര്‍ കോഡ് സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ വിവിധ ആരാധനാലയ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും ക്യുആര്‍ കോഡ് സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളുടെ ആത്മീയ, സാംസ്‌കാരിക, വാസ്തുവിദ്യാ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരങ്ങളും സന്ദര്‍ശകര്‍ക്ക് ലഭിക്കും.
SUMMARY: Welcome, travelers… Mysore’s highlights are now at your fingertips














