കോഴിക്കോട്: ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. പലചരക്ക് കടയ്ക്കും മില്‍മ സ്റ്റോറിനുമാണ് തീപിടിച്ചത്. പുലര്‍ച്ചെ അതുവഴി പോയ യാത്രക്കാരാണ് കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. തീപിടുത്തത്തില്‍ 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
SUMMARY: Fire breaks out in shops in Cheruvannur, Kozhikode; Two shops completely destroyed














