ബെംഗളൂരു: സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. അടുത്ത ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. സമസ്ത തഹിയ്യ ഫണ്ട് സമാഹരണം വിജയിപ്പിക്കുവാനും തീരുമാനമെടുത്തു.
പാണക്കാട് സാബിക് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്‌വൈഎസ് പ്രസിഡന്റ് എ.കെ. അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. മൊയ്ദു നിസാമി, ശുഐബ് തങ്ങൾ, എസ്.വൈ.എസ് ജനറൽ സെക്രട്ടറി പി.എം അബ്ദുൽലത്തീഫ് ഹാജി, കെ.എച്ച്. ഫാറൂഖ്, ശംസുദ്ധീൻ സാറ്റലൈറ്, സമദ് മൗലവി ,റസാഖ് ഫൈസി ,ഹുസൈനാർ ഫൈസി, മുസ്തഫ ഹുദവി കാലടി ,ഉമർ അബ്ദുല്ല ഫൈസി ,ഷംസുദീൻ കൂടാളി, സി.എച്ച്. ഷാജൽ, ഹംസ ഫൈസി എന്നിവർ സംസാരിച്ചു. ജില്ലാ ജം ഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവുംഎസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് കെ കെ സലിം നന്ദിയും പറഞ്ഞു.
SUMMARY: Samastha Meeting














