പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ, മു​ട​ക്കു​ന്ന​വ​രു​ടെ കൂ​ടെ​യ​ല്ല: പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര വയലാർ വാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

കേരളം രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയം ആയതിൻ്റെ ചരിത്രം മറന്നു പോകരുതെന്നും ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇഎംഎസ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിൻ്റെ പ്രത്യേക ഘട്ടത്തിൽ കേരളം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതിലും മുൻപിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന വി.​എ​സ് വേ​ർ​പി​രി​ഞ്ഞ അ​വ​സ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഇ​ന്ന് കാ​ണു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് നാം ​സ്വ​യം​ഭൂ​വാ​യി എ​ത്തി​യ​ത​ല്ല. അ​തി​നു പി​ന്നി​ൽ പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​രം പോ​ലെ​യു​ള്ള ത്യാ​ഗ​ങ്ങ​ൾ ഉ​ണ്ട്. ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ഉ​ണ്ട്. ന​ട​ന്നെ​ത്താ​വു​ന്ന​തി​ലും ദൂ​ര​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​ക്കി. ഏ​തൊ​രു കു​ട്ടി​ക്കും ന​ട​ന്നു എ​ത്താ​വു​ന്ന ദൂ​ര​ത്ത് സ്കൂ​ളു​ക​ൾ ഉ​ണ്ട് ഇ​പ്പോ​ൾ. അ​ത് നാ​ടി​നു വ​ലി​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. 2006 ലെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നേട്ടങ്ങൾ യുഡിഎഫ് സർക്കാർ പിന്നോട്ടടിച്ചു. പാഠപുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതി ആയിരുന്നു കേരളത്തിൽ. ആയിരത്തോളം സ്കൂളുകൾ പൂട്ടി. 2016ൽ എൽഡിഎഫ് വന്നപ്പോൾ മുതൽ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടുവെന്നും കേന്ദ്രസർക്കാർ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

1957ലെ ​ഇ​എം​എ​സ് സ​ർ​ക്കാ​ർ പോ​ലീ​സ് ന​യം അ​ഴി​ച്ചു പ​ണി​തു ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. കേ​ര​ള​ത്തെ മാ​റ്റി മ​റി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ സ​ഹാ​യി​ച്ചു. അ​ത്ത​ര​ത്തി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ ആ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ വ​ലി​യ തോ​തി​ൽ മു​ന്നോ​ട്ടു ന​യി​ച്ച​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എ​ല്ലാ ത​ക​രു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
SUMMARY: Govt is to implement schemes, not to be with blockers: Indirect criticism of Chief Minister

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories