കേരള പിറവി, കന്നഡ രാജ്യോത്സവം; വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകള്‍ 

ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര പലഹാര വിതരണം, ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

▪️ ശ്രീനാരായണ സമിതി: സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ  കന്നഡ സംസ്ഥാന പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ  ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സംസാരിച്ചു. ജോയിന്റ് ട്രഷറർ  അനൂപ് ഏ ബി, വൈസ് പ്രസിഡന്റുമാരായ  സുനിൽകുമാർ, ഷാജ്,  വനിതാ വിഭാഗം ചെയർപേഴ്സൺ  വത്സലമോഹൻ, പൂജാരി മനോജ് വിശ്വനാഥൻ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് മാരായ കെ പീതാംബരൻ, ജോയിന്റ് സെക്രട്ടറിമാരായ പ്രമോദ് ജെ, ദീപ അനിൽ മെമ്പർ ഇൻ ചാർജ്ജുമാരായ അനിൽ എസ് പണിക്കർ, സുഗതൻ, ശ്രീജസുഗതൻ, അനിത രാജേന്ദ്രൻ,. ഗിരിജ സുഗതൻ, യശോദ വിജയൻ, അജയ് വിജയൻ എന്നിവർ നേതൃത്വം നൽകി.

▪️ ശ്രീനാരായണ സമിതി

▪️ കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്: സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി, കന്നഡ രാജ്യോത്സവ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സമാജം പ്രസിഡണ്ട് ആർ മുരളീധറും പാണ്ഡുരംഗ റെഡ്ഢിയും ചേർന്ന് പതാക ഉയർത്തി. മധുരപലഹാരം വിതരണവും നടന്നു. വിശ്വനാഥൻ പിള്ള, സി പി മുരളി, ബിജു ജേക്കബ്, ശിവപ്രസാദ്, ചിത്തരഞ്ജൻ, കെ പി അശോകൻ, രാമചന്ദ്രൻ, വി കെ വിജയൻ, കൃഷ്ണപിള്ള, ആർ ബാലൻ, വിശ്വംഭരൻ, അശോക് എം, കവിരാജ് വർഗീസ്, ഉണ്ണികൃഷ്ണപിള്ള, ജോസഫ് പി എഫ്, ഏദൻസ്, രവികുമാർ, തോമസ് എബ്രഹാം, ശശി, അക്ഷയ് കുമാർ, സുജാതൻ തുടങ്ങിയവര്‍ പങ്കെടുത്തു.

▪️ കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

▪️ വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.വി. കുമാരൻ മാഷ് രാജ്യോത്സവ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുമാരൻ മാഷിനെ ആദരിച്ചു. രാജ്യോത്സവത്തിനോടനുബന്ധിച്ച് തൊദൽനുടി കുട്ടികളുടെ മാസിക ഏർപ്പെടുത്തിയ സംസ്ഥാനതല കന്നഡ കവിതാപാരായണ മത്സരത്തിൻ്റ ഫൈനൽ റൗണ്ടിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. ഡോ. സുഷമാ ശങ്കറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർട്ട് ഓഫ് ലിവിംഗ് ആചാര്യ എസ് ശ്രിനിവാസ്, ഡോ.മാല്യാദ്രി ബ്രിഗേഡ്, പ്രൊഫ. രാകേഷ്.വി.എസ്. സംസാരിച്ചു. സരസ്വതി എജുക്കേഷൻ ട്രസ്റ്റ് പ്രസിഡൻ്റ് ബി.ശങ്കർ സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

▪️ വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്

▪️ എഐകെഎംസിസി സെൻട്രൽ കമ്മറ്റി: കന്നഡ രാജ്യോത്സവ ദിനത്തിൽ എഐകെഎംസിസി സെൻട്രൽ കമ്മറ്റി മൈസൂർ റോഡ് സാറ്റ്ലൈറ്റിൽ കന്നഡ സംസ്ഥാന പതാക ഉയര്‍ത്തി. രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. എംഎൽഎ കൃഷ്ണപ്പ മുഖ്യാതിഥി ആയി. പ്രസിഡന്റ്‌ ടി ഉസ്മാൻ എഐകെഎംസിസിയുടെ പ്രവർത്തനങ്ങളെ കുറിച്ചു പരിചയപ്പെടുത്തി.

▪️ എഐകെഎംസിസി സെൻട്രൽ കമ്മറ്റി

▪️ നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് ഓണഴ്സ് അസോസിയേഷൻ: കന്നഡ രാജോത്സവ ആഘോഷത്തിന്റെ ഭാഗമായി എഴുത്തുകാരനും വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി, കർണാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളിയെ ആദരിച്ചു. ജ്ഞാനപീഠ പദ്മഭൂഷൻ ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാർ മുഖ്യാതിഥി ആയിരുന്നു.

▪️ സാന്ത്വനം അന്നസാന്ദ്രപാള്യ: കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആചരിക്കുന്നതിന്റെ ഭാഗമായി സാന്ത്വനം അന്നസാന്ദ്രപള്യയുടെ നേതൃത്വത്തിൽ സി.വി. രാമൻ ഗവൺമെന്റ് ആശുപത്രിയിൽ ഹംഗർ ഫീഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഉല്‍ഘാടനം ചെയ്തു.സംഘടനാ ചെയർമാൻ സനൂപ് പി, കൺവീനർ സുമേഷ് എസ്. കെ, ട്രഷറർ സുന്ദരേശ്വരൻ, ജോയിന്റ് കൺവീനർ ദിനേശ് എം. കെ എന്നിവർ നേതൃത്വം നൽകി.

▪️ സാന്ത്വനം അന്നസാന്ദ്രപാള്യ

SUMMARY: Kerala Piravi, Kannada Rajyothsavam; Malayali organizations celebrate extensively

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന്...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍....

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ 25 വരെ...

Related Articles

Popular Categories