ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ കാരണം മജസ്റ്റിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെടും. മജസ്റ്റിക് ഉപ്പരപ്പെട്ട് പോലീസ് സ്റ്റേഷൻ മുതൽ ശാന്തല സിൽക്സ് സർക്ൾ വരെയാണ് വൈറ്റ്-ടോപ്പിങ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മജസ്റ്റിക്കിന് ചുറ്റും ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: White topping operations; Traffic will be disrupted in areas around Majestic














