കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ വൻ കാർഗോ വിമാനം തകർന്നുവീണു. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു. വീണതിനുപിന്നാലെ വിമാനത്തിൽ സ്ഫോടനമുണ്ടായി. പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെ പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് വിമാനം തകർന്നുവീണതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിൽ ഏകദേശം 280,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്ന് ലൂയിസ്‌വില്ല മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് വ്യക്തമാക്കി.
The large UPS cargo plane that crashed and exploded was headed to Hawaii. Flight 2976 from Louisville, Kentucky had 3 crew members on board. In the video, it appears that the engine was on fire before gaining high altitude. pic.twitter.com/HUFK3PLVPa
— Jere_Memez (@Jere_Memez) November 5, 2025
യുപിഎസിന്റെ 1991ൽ നിർമിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകര്‍ന്നുവാണത്. യുപിഎസിന്റെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യൽ സൗകര്യം ലൂയിസ്‌വില്ലിലാണുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന ഈ ഹബ് വഴി പ്രതിദിനം 300 വിമാനങ്ങൾ കടന്നുപോകുന്നു. സ്ഫോടനത്തെത്തുടർന്ന് കറുത്ത പുക വ്യാപിച്ചതോടെ ഓഹിയോ വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി. തീപിടിച്ച് വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
SUMMARY: Cargo plane catches fire shortly after takeoff in the United States; three dead, several injured













