ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍ കൗണ്‍സലിന്റെയാണ് തീരുമാനം. 2026ല്‍ സംഖ്യങ്ങളില്ലാതെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ടിവികെ പ്രഖ്യാപിച്ചു. 2000 പാർട്ടി പ്രവർത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കരൂര്‍ ദുരന്തത്തിനു പിന്നാലെ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ദുരന്തത്തിനു ശേഷം ടിവികെക്ക് തനിച്ച് നിലനില്‍പ്പില്ലെന്ന നിരീക്ഷണങ്ങള്‍ വന്നിരുന്നു. പിന്നാലെയാണ് സഖ്യശ്രമങ്ങളെല്ലാം തന്നെ തള്ളിക്കൊണ്ട് ടിവികെയുടെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിനു ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമായാണ് വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും സഖ്യം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കാന്‍ വിജയിയെ ചുമതലപ്പെടുത്തിക്കൊണ്ടുമുള്ള തീരുമാനവും വന്നത്.
കരൂര്‍ ദുരന്തത്തിന് പിന്നാലെ 28അംഗ പുതിയ നിര്‍വ്വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന യോഗമാണിത്. പാര്‍ട്ടി ഘടന ദുര്‍ബലമാണെന്നും സഖ്യം അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് യോഗം നടന്നത്.
SUMMARY: Vijay selected as TVK’s CM candidate













