ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ് താലൂക്കിൽ താമസിക്കുന്ന രാച്ചപ്പ (57), നവീൻ (30), നാഗരാജ് (38) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴരയോടെ ഭാൽകി താലൂക്കിലെ നീലമാണ്ടി തണ്ടയ്ക്ക് സമീപമാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ ദത്താത്രേയ ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ച് യാത്രക്കാരുമായി വന്ന കാർ കൊറിയർ സർവീസ് നടത്തുന്ന ബൊലേറോയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും ബൊലേറോ ഡ്രൈവറും ബിദറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: Three killed in collision between courier service vehicle and car













